കൊച്ചി ക്ഷത്രിയ സമാജം
ഇന്ത്യ ഒട്ടാകെയുള്ള മലയാള ക്ഷത്രിയർക്ക് വേണ്ടി രൂപംകൊണ്ടതാണ് കൊച്ചി ക്ഷത്രിയ സമാജം. 1932-33 കാലയളവിൽ സമാജം കമ്പനി ആക്ട് പ്രകാരം രജിസ്റ്റർ ചെയ്യുന്നതിന് വളരെ പണ്ട് തന്നെ ഈ സമാജം നിലവിലുണ്ടായിരുന്നു എന്ന് പഴയ രേഖകൾ സൂചിപ്പിക്കുന്നു.
കേരളത്തിൽ ക്ഷത്രിയർ പൊതുവേ തിരുമുൽപ്പാട്, തമ്പാൻ, തമ്പുരാൻ, രാജ എന്നിങ്ങനെ നാല് വിഭാഗക്കാരായാണ് അറിയപ്പെടുന്നത്. ഇതിൽ ആദ്യത്തെ മൂന്ന് വിഭാഗക്കാർ കൂടുതലായി താമസിക്കുന്ന സ്ഥലമാണ് കൊച്ചി. ഇതിൽ തന്നെ തമ്പുരാൻ എന്ന വിഭാഗക്കാർക്കാണ് രാജാധികാരം ഉണ്ടായിരുന്നത്. 1855-ൽ തുൽസ്റ്റൺ എന്ന പാശ്ചാത്യ ചരിത്രകാരൻ എഴുതിയ ചരിത്രഗ്രന്ഥത്തിൽ തിരുമുൽപ്പാട്, തമ്പാൻ എന്നിവരെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. അതിൽ തൃപ്പൂണിത്തുറയിൽ അഞ്ചേരി, കോയിക്കൽ, കണ്ണേഴത്ത് മുതലായ മഠങ്ങളെക്കുറിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്. തമ്പാക്കന്മാർ കൂടുതലായി വൈക്കത്തായിരുന്നു.
കാലക്രമേണ അവർ തൃപ്പൂണിത്തുറയിലേക്ക് താമസം മാറിയതായും കാണുന്നു. തമ്പുരാക്കന്മാർ അവരുടെ സമുദായത്തിൽ നിന്നും വിവാഹം കഴിക്കാറില്ല. പൊതുവേ അവർ നായർ സമുദായത്തിൽ നിന്നുമാണ് വിവാഹം കഴിച്ചിരുന്നത്. അപൂർവം ചിലർ നമ്പിഷ്ടാതിരിമാരെയും വിവാഹം കഴിച്ചിരുന്നു. 1789 മുതൽ കൊച്ചി ഭരിച്ചിരുന്ന ശക്തൻ തമ്പുരാൻ്റെ മരുമക്കളിൽ(അനന്തരവരിൽ) ഒരാൾ കണ്ണേഴത്ത് മഠത്തിലെ ഒരു സ്ത്രീയെ വിവാഹം ചെയ്തതായിട്ട് അറിയാൻ കഴിഞ്ഞിട്ടുണ്ട്.കാലം പുരോഗമിക്കുംതോറും ഈ വിധത്തിലുള്ള ബന്ധങ്ങൾ കൂടിവരുന്നുണ്ട്. 1932-ൽ തിരുമുൽപ്പാടുമാരും തമ്പുരാക്കന്മാരും ചേർന്ന് കൊച്ചി ക്ഷത്രിയ സമാജം പുനരുജ്ജീവിപ്പിക്കുകയും 1933 ജനുവരിമാസം 22-ന് 1108 മകം 8 ജോയിൻ്റ് സ്റ്റോക്ക് കമ്പനി രജിസ്ട്രാറുടെ കീഴിൽ രജിസ്റ്റർ ചെയ്യുകയും ചെയ്തു.

ലോകാഃ സമസ്താഃ സുഖിനോ ഭവന്തു
വാർത്തകളും അറിയിപ്പുകളും
ഏറ്റവും പുതിയ അപ്‌ഡേറ്റുകളും ഇവൻ്റുകളും
പ്രധാന അറിയിപ്പുകൾ
ഞങ്ങളുടെ ഗാലറി കാണൂ

കൊച്ചി ക്ഷത്രിയ സമാജം വിവാഹ ബ്യൂറോ
കൊച്ചി ക്ഷത്രിയ സമാജം വിവാഹ ബ്യൂറോ, ക്ഷത്രിയ സമുദായ അംഗങ്ങളെ അവരുടെ പൂർണതയുള്ള ജീവിത പങ്കാളികളെ കണ്ടെത്താൻ സഹായിക്കുന്നതിന് സമർപ്പിതമാണ്.സമുദായത്തിൽനിന്നും ഒരുപോലെ ചിന്തിക്കുന്ന വ്യക്തികളുമായി ബന്ധപ്പെടാനും സുസ്ഥിരമായ ബന്ധങ്ങൾ സൃഷ്ടിക്കാനും ഞങ്ങളുടെ വിശ്വസനീയമായ പ്ലാറ്റ്ഫോമിൽ ചേരൂ. ഒരു സന്തോഷകരമായ, വിജയകരമായ വിവാഹത്തിലേക്ക് നിങ്ങളുടെ യാത്ര ഇന്ന് തന്നെ ആരംഭിക്കുക!